Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Instant Sambar

ശ​ശി​ക​ലയുടെ പാ​ർ​ട്ടി ഇ​ൻ​സ്റ്റ​ന്‍റ് സാ​മ്പാ​റും ഇഡ്ഡലിയും: ടി.ടി.വി. ദി​ന​ക​ര​ൻ

ചെ​​​​ന്നൈ: വി.​​​​കെ. ശ​​​​ശി​​​​ക​​​​ല​​​​യു​​​​ടെ പു​​​​തി​​​​യ പാ​​​​ർ​​​​ട്ടി​​​​യെ പ​​​​രി​​​​ഹ​​​​സി​​​​ച്ച് സ​​ഹോ​​ദ​​രീ​​പു​​ത്ര​​നും അ​​​​മ്മ മ​​​​ക്ക​​​​ൾ മു​​​​ന്നേ​​​​റ്റ ക​​​​ഴ​​​​കം (എ​​​​എം​​​​എം​​​​കെ) നേ​​​​താ​​​​വു​​​​മാ​​​​യ ടി.​​​​ടി.​​​​വി. ദി​​​​ന​​​​ക​​​​ര​​​​ൻ. ഇ​​​​ൻ​​​​സ്റ്റ​​​​ന്‍റ് സാ​​​​മ്പാ​​​​റും ഇ​​​​ഡ്ഡ​​​​ലി​​​​യും​​​​ പോ​​​​ലെ​​​​യാ​​​​ണ് പു​​​​തി​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഉ​​​​ദ​​​​യം ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്ന് ദി​​​​ന​​​​ക​​​​ര​​​​ൻ പ​​​​രി​​​​ഹ​​​​സി​​​​ച്ചു.

എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ മു​​​​ന്നേ​​​​റ്റ​​​​ത്തെ ഇ​​​​ത് ബാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്നും ദി​​​​ന​​​​ക​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു. ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ. ​​​​ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ തോ​​​​ഴി​​​​യാ​​​​യി​​​​രു​​​​ന്ന ശ​​​​ശി​​​​ക​​​​ല ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണ് പു​​​​തി​​​​യ പാ​​​​ർ​​​​ട്ടി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പേ​​​​ര് പി​​​​ന്നീ​​​​ട് പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് അ​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു. പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ കൊ​​​​ടി പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

“അ​​​​മ്മ​​​​യു​​​​ടെ (ജ​​​​യ​​​​ല​​​​ളി​​​​ത) യ​​​​ഥാ​​​​ർ​​​​ഥ അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ ഒ​​​​രു​​​​മി​​​​ച്ചു​​​​നി​​​​ന്നാൽ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​വ​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്ന് അ​​​​വ​​​​രെ ത‌​​​​ട​​​​യാ​​​​ൻ ആ​​​​ർ​​​​ക്കും ക​​​​ഴി​​​​യി​​​​ല്ല. സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​മ്മ​​​​യു​​​​ടെ ഭ​​​​ര​​​​ണം സ്ഥാ​​​​പി​​​​ക്കും”- ദി​​​​ന​​​​ക​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു.

ശ​​ശി​​​​ക​​​​ല​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​രി വ​​​​നി​​​​താ​​​​മ​​​​ണി​​​​യു​​​​ടെ മ​​​​ക​​​​നാ​​​​ണ് ദി​​​​ന​​​​ക​​​​ര​​​​ൻ. രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​ര​​​​ത്തെ പ​​​​ശും​​​​പൊ​​​​ന്നി​​​​ൽ ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ശ​​​​ശി​​​​ക​​​​ല പു​​​​തി​​​​യ പാ​​​​ർ​​​​ട്ടി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. പാ​​​​ർ​​​​ട്ടി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്ത് സ​​​​മ്പാ​​​​ധ​​​​ന​​​​ക്കേ​​​​സി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട് അ​​​​യോ​​​​ഗ്യ​​​​ത​​ നേ​​രി​​​​ട്ട​​​​തി​​​​നാ​​​​ൽ ശ​​​​ശി​​​​ക​​​​ല​​​​യ്ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ല.

Latest News

Corehub Up